Login

Lost your password?
Don't have an account? Sign Up

Odhens Hotel Kannur | ഓഥേൻസ് ഹോട

Contact us to Add Your Business

Kannur Odhens Hotel for the best seafood experience in Kannur. കണ്ണൂര് പോയി മീൻ കൂട്ടി ഉച്ചയൂണ് എവിടെ നിന്ന് കഴിക്കും എന്ന് ആരോട് ചോദിച്ചലും പറയും ഒണ്ടേൻ റോഡിലെ ഓഥേൻസ് ഹോട്ടലിലേക്ക് വിട്ടോളാൻ. അവിടെ ചെന്നാലോ, നല്ല തിരക്കും. തിരക്ക് കാണുമ്പോൾ തന്നെ അറിയാം അവിടെ ആഹാരം നല്ലതു മാത്രമേ കിട്ടൂ എന്ന്. മീനുകൾക്കാണ് ഇവിടെ പ്രത്യേകത.
Location Map:
Subscribe Food N Travel:
Visit our blog: FoodNTravel.in
മത്തി അയല നെയ്മീന് കൊഞ്ച് പൊടിമീന് അങ്ങനെ പലതും. അയ്യോ, പറയാൻ മറന്നു; മീനുകൾ മാത്രമല്ല കേട്ടോ, കല്ലുമ്മക്കായ, കണവ (കൂന്തൽ), ഞണ്ട് എന്നിവയും ഉണ്ട്. കൂടെ കുറച്ച് പച്ചക്കറികളും ഉണ്ട് കേട്ടോ ഊണിന്.
ഞങ്ങൾ അവിടെ പോയിട്ട് കുറെയേറെ നേരം കാത്തു നിൽക്കേണ്ടി വന്നു, പക്ഷെ അത് അവിടെ ഉള്ള തിരക്ക് കൊണ്ടാണ്. അതിൽ നല്ലതു മാത്രമേ ഞാൻ കാണുന്നുള്ളൂ കാരണം കണ്ണൂർ ഓഥേൻസിലെ ആഹാരം ആളുകൾക്ക് അത്ര പ്രിയം ആണ് എന്നല്ലേ അർഥം. അത് ഊണ് കഴിച്ചപ്പോൾ എനിക്ക് ബോദ്ധ്യവുമായി.

ഓഥേൻസ് ഹോട്ടൽ കണ്ണൂരിന് ഒരു റേറ്റിംഗ് കൊടുത്താലോ (എന്റെ സ്വന്തം അഭിപ്രായമാണേ):
ഭക്ഷണം: ⭐⭐⭐⭐?️ (4.5/5)
പരിസരം: ⭐⭐⭐(3/5)
സേവനം: ⭐⭐⭐⭐(4/5)
വില: ??(2/5)

വില വിവരങ്ങൾ:
ഊണ്: 45 രൂപ
കൂന്തൽ: 100 രൂപ
ചെമ്മീൻ: 100 രൂപ
ആവോലി: 110 രൂപ
കല്ലുമ്മക്കായ: 120 രൂപ
മീൻ മുട്ട: 90 രൂപ

Music Credits:
1. Paradise by Ikson
Music promoted by Audio Library

2. Music from
Track: Ikson – Skyline

Click Here to Add Your Business

https://www.kannurdistrict.com

78 comments

  1. Nizar Hanna

    എന്റെ സ്വന്തം നാട് കണ്ണൂർ പിന്നെ ഓഥേൻ ഹോട്ടൽ പറഞ്ഞറിയിക്കാൻ പറ്റില്ല അത് എബിൻ ചേട്ടന്റെ ശൈലിയിൽ കാണിച്ചുതന്നതിന് നന്ദി നിങ്ങളെ സമ്മതിക്കണം ഇത്രയും ആൾക്കാരുടെ ഇടയിൽ നിങ്ങളുടെ ആ അവതരണം സൂപ്പർ

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് ബ്രോ… കണ്ണൂർ ഒഥെൻസ് അടിപൊളി… ഒഥെൻസിലെ lunch സൂപ്പർ ആണ്… ഒന്നുകൂടെ കഴിക്കാൻ തോന്നുന്നുണ്ട്… നല്ല തിരക്കും ആണ്…

  2. Rohith C M

    ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ഇരിക്കാൻ പറ്റുമോ!!!ഒരു കണ്ണൂർ ട്രിപ്പ് പ്ലാൻ ചെയ്യുന്നു..

  3. Ashiq Moideen

    നമ്മളെ കണ്ണൂർ…
    കേരളത്തിൽ ഏറ്റവും മികച്ച ഭക്ഷണം നമ്മളെ കണ്ണൂർ തന്നെയല്ലേ??

    1. Oops Jk

      @Food N Travel by Ebbin Jose എറ്റവും സൂപ്പർ ഫുഡ്‌ കോഴിക്കോട്ടേതാ(കോഴിക്കോട് തന്നെ വടകര ). എന്റെ
      അച്ഛൻ കോഴിക്കോട്കാരനും അമ്മ വയനാട്ടുകാരിയുമാ. മറ്റുസ്ഥലങ്ങളിലെ ഫുഡും അത്യാവശ്യത്തിനു കഴിച്ചിട്ടുള്ളത് കൊണ്ട് പറഞ്ഞതാ. വീഡിയോ
      നന്നായിട്ടുണ്ട് ???

    2. Niyas Kayalpuram

      ഇത് അടിയാകുമോ എല്ലാ ജില്ലയും നമ്മുടെ കേരളത്തിൽ ഉള്ളതല്ലേ അപ്പോൾ കേരളത്തിലെ ഫുഡ് അന്ന് സൂപ്പർ എന്ന് പറയണം

  4. കാരക്കൂട്ടിൽ ദാസൻ

    നെരാം വണ്ണം കഴിക്കുവാൻ പൊലും പറ്റില്ല. കാരണം ഊഴം കാത്തു സീറ്റിനു പിന്നിൽ ആൾ നിൽപ്പുണ്ടവും. ഈ തിരക്കിനിടയിലും വീഡിയൊ പിടിച്ച നിങ്ങൽക്ക്‌ ഇരിക്കട്ടെ ?
    ഒണ്ടെൻ ഹൊട്ടലിലെ കൂന്തൾ ഫ്രൈ ആണു മാസ്റ്റർ പീസ്‌

    പിന്നെ നാടൻ മൊരു കിട്ടും അവിടെ. ഒരു ചെറിയ ജാറിൽ മേശയുടെ മൂലയിൽ ഉണ്ടാവും??
    12-30 മുൻപും 3 മണിയ്ക്കു ശെഷവും പോയാൽ തിരക്കൊഴിവാക്കാം.

    1. De Ajju

      @Food N Travel by Ebbin Jose കുറച്ച് ദിവസം മുമ്പ് പാരിസ് ഹോട്ടലിലെ mutton biriyani കഴിക്കണം എന്ന ഒരേയൊരു ലക്ഷ്യം ലാക്കാക്കി പോയി.. പക്ഷേ 4 മണിക്ക് മുമ്പേ തന്നെ അത് തീർന്നു പോയത്രെ.. എന്നിട്ട് ആ വിഷമം മാറാൻ നേരെ തൊട്ടടുത്തുള്ള Bombay ഹോട്ടലിൽ പോയി .. അൽസയും സേമിയ അടയും ഇറച്ചി പത്തലും കഴിച്ച് ??

    2. JITHIN VIJAYAN

      Fry ചൂടോടെ ഭയങ്കരംtaste ആണ് കറിtaste illa Fry കഴിക്കാൻ വേണ്ടിയാണ് എല്ലാവരും പോകുന്നത് fry ക്ക് ഭയങ്കര എണ്ണയാണ്

    3. De Ajju

      3 Mani kayinj poyaal ഇഷ്ടമുള്ള ഫ്രൈ കിട്ടിയെന്നു വരില്ല. ബെസ്റ്റ് 12 മണി സമയത്ത് പോവുന്നതാണ്…

    4. Food N Travel by Ebbin Jose

      @De Ajju , അതും കറക്റ്റ് ആണ്. നല്ല മീൻ വെറൈറ്റി ഒക്കെ വേണമെങ്കിൽ നേരത്തെ അവിടെ എത്തണം. അല്ലെങ്കിൽ എല്ലാം തീർന്നു പോവും. ??

  5. Melvin Satheesan

    മൊത്തത്തിൽ ഒരു എരി പൊരി മേളം..
    മൊരിഞ്ഞ അയലയുടെ മസാല…വൂഫ്..ചേട്ടൻ എന്നെ കണ്ണുർക്ക് വണ്ടി കയറ്റും…

    1. Food N Travel by Ebbin Jose

      അടിപൊളി… എരി പൊരി…. സൂപ്പർ പൊരി… കിടിലൻ ടേസ്റ്റ്…. കണ്ണൂർ വരുമ്പോൾ സൂപ്പർ lunch കഴിക്കാൻ അടിപൊളിയാണ് ഒതേനൻസ്…

  6. Thanveer Mk Mk

    ഇവിടെ ഫുഡ്‌ കഴിക്കാൻ പോയാൽ ഏറ്റവും വലിയ രസം നമ്മൾ ഫുഡ്‌ കഴിക്കുമ്പോൾ നമ്മുടെ കസേരയുടെ പിന്നിൽ നിന്നും അടുത്ത ഊഴത്തിനു കാത്തു നില്കുന്നവന്റെ ദയനീയ മുഖം. അത് അനുഭവിച്ചവർ ഇവിടെ like ചെയ്യുക.

  7. jay krishnan

    ഹോ.. 3 മാസം തുടർച്ചയായി ഇവിടുന്നു ഫുഡ്‌ അടിച്ചാർന്നു ഞാൻ.. ടേസ്റ്റ് അപാരം
    Opposite brilliance centre l bank coaching.
    ബാങ്ക് ജോലി കിട്ടിയില്ലേൽ എന്ത്.. ?Odhens istham??

  8. minhas ts

    Meanwhile…. ബംഗാളി ഉണ്ടാക്കിയ പച്ചരി ചോറിൽ ദാൽ ഒഴിച്ച് അതിൽ വിരലിട്ടു നിക്കുന്ന ഞാൻ..

  9. Imcool Boy49

    എന്റെ ഒരു north indian friend ഒരാഴ്ച നാട്ടിൽ വന്ന് താമസിച്ചിരുന്നു.പല സ്ഥലങ്ങളിലും ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നു.പക്ഷെ ഇന്നും അവന്റെ ഓർമയിൽ സൂക്ഷിക്കുന്ന,പലപ്പോഴും എന്റെ നാടിനെ കുറിച്ചു സംസാരിക്കുമ്പോൾ അവന്റെ നാവിൽ ആദ്യം വരുന്ന പേര് odhenans hotel ആണ്.ആ രുചിയും ആ കാത്തിരിപ്പും.?????

    1. Food N Travel by Ebbin Jose

      അടിപൊളി… North Indiansinu പോലും ഇഷ്ട്ടപെട്ടിരിക്കുന്നു നമ്മുടെ ഒതേനൻസിലെ ലഞ്ച്… അടിപൊളി… നല്ല നടൻ ലഞ്ച് കഴിക്കണമെങ്കിൽ നമ്മുടെ കണ്ണൂർ ഒതേനൻസ് തന്നെ….

  10. Akhil S Kumar

    കൂന്തൽ, കല്ലുമ്മക്കായ and അയ്യകുറ … ഇവർ മൂന്നു പേരും എന്നും എന്റെ ഒരു വീക്നസ് ആണ്. ???

  11. dhanesh kumar

    ഞാൻ തലശ്ശേരിക്കാരനാണ്.
    കണ്ണൂരിൽ പോകാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ Lunch ന്റെ സമയത്തേ പോകൂ. ഊണ് ഒണ്ടേൻസ് ന്ന് ആയിരിക്കും..

    1. Food N Travel by Ebbin Jose

      അടിപൊളി… ഒഥെൻസ് ഫുഡ്‌ സൂപ്പർ… നല്ല നാടൻ ഊണ്… അവിടുത്തെ തിരക്ക് ഒരു രക്ഷയും ഇല്ല… അത്രക്കും നല്ല ഫുഡ്‌ ആണ്…

  12. P4 Media

    *മാതൃഭൂമി യാത്രയിൽ വായിച്ച ഹോട്ടൽ ആണ് ഒതേനസ് അന്ന് വായനാനുഭവത്തിലൂടെ വായിൽ വെള്ളം വന്നെങ്കിൽ ഇന്ന് എബിൻ ചേട്ടന്റെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു ഒപ്പം വായിൽ വെള്ളവും വന്നു*

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് ഡിയർ… വീഡിയോ ഇഷ്ട്ടപെട്ടതിൽ അതിയായ സന്തോഷമുണ്ട്…

  13. Sidheek Oman

    കുബൂസും ദാൽ കറിയും കഴിച്ചു ഇതു കാണുന്നവന്റെ അവസ്ഥ ?എന്റെ പൊന്നു Ebbin ചേട്ടാ ഇങ്ങനെയൊന്നും കാണിച്ചു കൊതിപ്പിക്കല്ലേ ?

    1. Food N Travel by Ebbin Jose

      പ്രവാസ ജീവിതം കുറച്ചു ബുദ്ധിമുട്ട് നിറഞ്ഞതാണ്… പ്രവാസികളുടെ വിഷമം നമുക്ക് മനസ്സിലാവും.. എന്തായാലും കുടുംബത്തിന് വേണ്ടിയല്ലേ എന്നോർത്ത് സമാധാനിക്കാം… നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം ഡിയർ….

Leave a Comment

Your email address will not be published. Required fields are marked *

*
*